കായംകുളം: കായംകുളം നഗരസഭയിൽ ബഡ്ജറ്റ് അവതരണ യോഗം അലങ്കോലമായി.
ബഡ് ജറ്റ് അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധിച്ചു. തുടർന്ന് എവർ യോഗം ബഹിഷ്കരിച്ചു. നഗരസഭയിലെ ആകെ 44 വാർഡുകളുള്ളതിൽ 39 വാർഡുകളിലെ നിർദ്ദേശങ്ങൾ ആണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. അഞ്ച് വാർഡുകളിലെ വികസന പദ്ധതികൾ ബഡ്ജറ്റിൽ ഇല്ലായിരുന്നു.
അപൂർണമായ ബഡ്ജറ്റവതരിപ്പിച്ചതിൽ ബി.ജെ.പി പ്രതിഷേധിച്ചു. മാസങ്ങൾ നീണ്ട നിന്ന വിവിധ ചർച്ചകൾക്ക് ശേഷം തയ്യാറാക്കിയ ബഡ്ജറ്റ് അലംഭാവത്തോടെ അവതരിപ്പിച്ചത് നഗരസഭാ നേതൃത്വത്തിന്റെ പിടിപ്പുകേടിന്റെ ഉദാഹരണമാണെന്ന് ബി ജെ പി മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ ഡി. അശ്വിനീ ദേവ് പറഞ്ഞു.