പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം വടുതല ജംഗ്ഷനു സമീപം തുടങ്ങി. വിദേശയാത്ര കഴിഞ്ഞ് നിരീക്ഷണത്തിൽ ഇരിക്കുന്നവർ, അതിഥി തൊഴിലാളികൾ, ഒരു തരത്തിലും ഭക്ഷണം പാകം ചെയ്യാൻ സൗകര്യമില്ലാത്തവർ എന്നിവർക്കാണ് പ്രധാനമായും സേവനം ലഭിക്കുക. ആവശ്യമുള്ളവർ തലേ ദിവസം 9496043602 എന്ന നമ്പരിൽ വിളിച്ച് ബുക്ക് ചെയ്യണം.