പൂച്ചാക്കൽ: പള്ളിപ്പുറം ശ്രീ നാരായണ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കും, വിധവകൾക്കും, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് സൗജന്യമായി വിതരണം ചെയ്തു. പ്രസിഡന്റ് എം.ആർ.സതീശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി. ബാബു സംസാരിച്ചു.