പൂച്ചാക്കൽ: സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശേരി ബ്ലോക്ക് അതിർത്തിയിലും, ചേർത്തല നഗരസഭയിലും 28ന് ജനകീയ അടുക്കള തുറക്കും.

ബ്ലോക്ക് അതിർത്തിയിലെ അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിൽ കുടുബശ്രീ നേതൃത്വത്തിലും ചേർത്തലയിൽ സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിലും ജനകീയ അടുക്കള തുറക്കുന്നതും കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകുന്നതും. അതത് പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗുണഭോക്കളും അടുക്കള സംവിധാനത്തിലെ ടെലിഫോണിലൂടെ മുൻകൂട്ടി ബുക്കു ചെയ്യുന്നവർക്കുമായിരിക്കും.20 രൂപയാണ് ഉച്ചയൂണിന്. ഊണ് വേണ്ടവർ ബുക്ക് ചെയ്യേണ്ട നമ്പർ- അരൂക്കുറ്റി:917736645250, പെരുമ്പളം -ഉണർവ്വ്:, 8943890021, പാണാവള്ളി -രുചി: 9846556237, തൃപ്തി -7025608231, തൈക്കാട്ടുശ്ശേരി: 9496043610, പള്ളിപ്പുറം - ഫ്രണ്ട്സ് : 9061372464