കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ യൂത്ത്മൂവ്‌മെന്റ് നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കണ്ണാടി 2349-ാം നമ്പർ ശാഖ അതിർത്തിയിൽ 15 ദിവസമായി ക്വാറന്റൈനിൽ കഴിയുന്ന മൂന്ന് കുടുംബങ്ങൾക്കുള്ള കിറ്റുകൾ യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ശാഖായോഗം പ്രസിഡന്റ് എം.ആർ. സജീവിന് കൈമാറി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി. സുബീഷ്, സെക്രട്ടറി പി.ആർ. രതീഷ്, ശാഖാ സെക്രട്ടറി കെ.കെ. കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.