ആലപ്പുഴ: ഏറെ ആശ്വാസം പകരുന്നതാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് എന്ന് ബി.ജെ. പി ജില്ലാ അദ്ധ്യക്ഷൻ എം.വി.ഗോപകുമാർ പറഞ്ഞു. തൊഴിലുറപ്പിൽ ഏർപ്പെട്ടിരിക്കുന്നവർക്കും കുടുംബശ്രീ അയൽക്കൂട്ടങ്ങൾ അടക്കമുള്ള വനിതാ കൂട്ടായ്മകൾക്കും വളരെ ഗുണകരമായ പാക്കേജ് ആണ് കേന്ദ്രം പ്രഖ്യാപിച്ചത്. ആരോഗ്യപ്രവർത്തകർക്കും ഈ പാക്കേജ് ആശ്വാസം പകരുന്നു. സംസ്ഥാനവും കേന്ദ്ര മാതൃകയിലുള്ള പാക്കേജ് പ്രഖ്യാപിക്കാൻ തയ്യാറാകണമെന്ന് ഗോപകുമാർ ആവശ്യപ്പെട്ടു.