ആലപ്പുഴ: പലവിധ കാരണങ്ങളാൽ റേഷൻ കാർഡ് ലഭിച്ചിട്ടില്ലാവർക്കും കൊറോണ പശ്ചാത്തലത്തിൽ സൗജന്യ റേഷൻ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ക്ഷേമനിധി അംഗങ്ങൾക്കും ക്ഷേമനിധി പെൻഷൻകാർക്കും അടിയന്തിര സഹായമായി കുറഞ്ഞത് 5000 രൂപ നൽകാൻ സർക്കാർ ക്ഷേമ നിധി ബോർഡുകൾക്ക് നിർദ്ദേശം നൽകണം. മത്സ്യ, കെട്ടിട നിർമ്മാണ, കയർ, കർഷക തൊഴിലാളി, ചുമട്ടുതൊഴിലാളി, മോട്ടോർവാഹന തൊഴിലാളി തുടങ്ങി 36 വിവിധ ക്ഷേമനിധി ബോർഡുകളിലായി കോടിക്കണക്കിന് രൂപയാണുള്ളത്. ദിവസവേതനക്കാരായ തൊഴിലാളികൾക്ക് ലോക് ഡൗൺ മൂലം വരുമാനം ഇല്ലാത്ത സാഹചര്യത്തിൽ അടിയന്തിര സഹായം നൽകാൻ നടപടി സ്വീകരിക്കണമെന്ന് ലിജു മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.