തുറവൂർ: വെട്ടയ്ക്കൽ ചെള്ളപ്പുറം ഘണ്ടാകർണ്ണസ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 7മുതൽ 13 വരെ നടത്താൻ നിശ്ചയിച്ചിരുന്ന വിഷുമഹോത്സവവും അനുബന്ധ ചടങ്ങുകളും കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഒഴിവാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ക്ഷേത്രത്തിൽ ഭക്തജന പ്രവേശനവും കർശനമായി നിരോധിച്ചു.