മാവേലിക്കര: പല്ലാരിമംഗലം ഡീസന്റ് മുക്കിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ച 2 പോസ്റ്റുകൾ വശത്തേക്കു ചരിഞ്ഞത് ആശങ്ക സൃഷ്ടിച്ചു. തൂണുകൾ ചരിഞ്ഞതോടെ വൈദ്യുതി കമ്പികൾ താഴ്ന്നു കിടക്കുന്നത് രാവിലെ 5.30നു പത്രവിതരണത്തിന് എത്തിയവരാണു കണ്ടത്. ഉടൻ തന്നെ വൈദ്യുതി ഓഫീസിൽ വിവരമറിയിച്ചു. ജീവനക്കാരെത്തി ഉച്ചയോടെ തൂണുകൾ ഉയർത്തി ട്രാൻസ്ഫോർമർ പുനസ്ഥാപിച്ചു.