മാവേലിക്കര: ബാങ്ക് ലോണുകൾ അടക്കുന്നതിന് രണ്ടുമാസം സാവകാശം നൽകി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും പ്രളയകാലത്ത് സർക്കാർ സഹായമായി നൽകിയ ലോൺ തിരിച്ചടക്കാൻ ബാങ്കുകൾ നിർബന്ധിക്കുന്നതായി പരാതി. തവണ മുടങ്ങിയാൽ സബ്സിഡി കിട്ടില്ലെന്ന് പറഞ്ഞാണ് പല കുടുംബശ്രീ യൂണിറ്റുകളെയും ലോൺ അടക്കാൻ ബാങ്ക് അധികൃതർ നിർബന്ധിക്കുന്നത്. എന്നാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാത്ത കൂലിവേലക്കാർ ലോൺ എങ്ങനെ തിരിച്ചടക്കാനാകുമെന്നറി​യാതെ കുഴങ്ങുകയാണ്.