മാവേലിക്കര: ചെട്ടികുളങ്ങര കൈതതെക്ക് കേന്ദ്രമാക്കി ഗ്രാമത്തിലെ മുഴുവൻ വീടുകളിലേക്കും ആവശ്യമായ സാനിട്ടൈസറുകൾ സേവാഭാരതി പ്രവർത്തകർ നിർമ്മിച്ചു നൽകി. അഞ്ഞൂറിലധികം കുപ്പികളിൽ സാനിട്ടൈസറുകൾ, ഹാൻഡ് വാഷ് എന്നിവ സൗജന്യമായാണ് നൽകിയത്. ചെട്ടികുളങ്ങര പ്രാഥമിക ആരോഗ്യകേന്ദ്രം അധികൃതർക്കും മറ്റു സേവന സംഘടനകൾ, പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർക്കും ഇവ നിർമ്മിച്ച് നൽകാനുള്ള ശ്രമത്തിലാണ് സേവാഭാരതി. ഹരിഗോവിന്ദ്, ജിതിൻ, ബാലു, ഉല്ലാസ്, അജേഷ്, ശ്രീദേവ്, രാഹുൽരാജ്, പ്രവീൺ, പ്രസീത്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.