മാവേലിക്കര: പാവുക്കര വള്ളക്കാലി സെന്റ് കുറിയാക്കോസ് സ്കൂൾ റിട്ട.അദ്ധ്യാപകനും മാന്നാർ കുറ്റിയിൽ ജംഗ്ഷനിലെ ഫൈനാൻസിയേഴ്സ് ഉടമയുമായ കുരട്ടിശേരി വിഷവർശ്ശേരിക്കര പരമിറ്റത്ത് വീട്ടിൽ കൃഷ്ണൻ നായർ (92) നിര്യാതനായി. 2293-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പാവുക്കര കരയോഗം യു.പി സ്കൂൾ റിട്ട.അദ്ധ്യാപിക വാസന്തിയമ്മ. മക്കൾ: പി.കെ.ശിവപ്രസാദ് (റിട്ട.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എസ്.ബി.ഐ, കൊല്ലം), പി.കെ.ഹരികുമാർ, പരേതനായ പി.കെ.പ്രമോദ്. മരുമക്കൾ: അനിതാകുമാരി, ശ്രീലത, നിഷ (മാന്നാർ പഞ്ചായത്ത് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതിയംഗം). സഞ്ചയനം 30ന് രാവിലെ 9ന്.