ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷനു സമീപം സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ച് വിമുക്ത ഭടൻ താമല്ലാക്കൽ പുത്തൻതറയിൽ (അശ്വതി) ജനാർദ്ദനന്റെ മകൻ മോഹനൻ (62) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. ഇടറോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറിയ സ്കൂട്ടറിൽ കൊല്ലത്ത് നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് ഇടിച്ചത്. ഉടൻ തന്നെ ഇതേ ആംബുലൻസിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മണിയമ്മ. മക്കൾ: മോനിഷ, മോഹിത. മരുമക്കൾ: വിഷ്ണു, രാഹുൽ.