ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ സൗജന്യ ഭക്ഷണ വിതരണ കമ്മ്യൂണിറ്റി കിച്ചൺ ഇന്ന് പ്രവർത്തനം ആരംഭിക്കും.
23 വാർഡുകളിലും അഗതി ആശ്രയ, ഭിന്നശേഷിക്കാർ, നിരീക്ഷണത്തിൽ കഴിയുന്നവർ തുടങ്ങി ഭക്ഷണം കിട്ടാൻ കഴിയാത്തരുടെ ആശ്രയ കേന്ദ്രമായി കമ്മ്യൂണിറ്റി കിച്ചണുകൾ മാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് പറഞ്ഞു. ഇതിനകം കുടുംബശ്രീയുടെ നേതൃത്വത്തിൽ പഞ്ചായത്തിലുള്ള പാഥേയം ജനകീയ ഭക്ഷണശാല ഭക്ഷണപ്പൊതികൾ വീടുകളിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ജനകീയ ഭക്ഷണശാലയിൽ നൂറിനുമേൽ ഭക്ഷണക്കിറ്റുകളാണ് ഫോണിലൂടെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ജില്ലയ്ക്ക് വെളിയിൽ നിന്നുപോലും നിരവധി ആവശ്യക്കാരാണ് വിളിക്കുന്നത്. നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കുളള ഭക്ഷണം ആവശ്യപ്പെടുന്നവർക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നേരിട്ടാണ് ഭക്ഷണം എത്തിച്ച് നൽകിയത്.
ജനകീയ ഭക്ഷണശാലയിലെ പ്രവർത്തകരെ അഭിനന്ദിക്കാനായി മന്ത്റി പി.തിലോത്തമൻ നേരിട്ടെത്തി. ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർ പി.എസ്.ഷാജി, കെ.കെ കുമാരൻ, പാലിയേറ്റീവ് കൺവീനർ എസ്.രാധാകൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി സി.വി. തോമസ് എന്നിവരും ജനകീയ ഭക്ഷണശാലയ്ക്ക് പിന്തുണയുമായി എത്തി. ഭക്ഷണശാലയ്ക്കായി പഞ്ചായത്തിൽ തന്നെയുളള രണ്ട് ഹോട്ടലുടമകൾ ഹോട്ടൽ വിട്ട് നൽകാനും തയ്യാറായി.