കായംകുളം: ലോക് ഡൗൺ ദിവസം നിരോധനാജ്ഞ ലംഘിച്ച് അനാവശ്യ യാത്രകൾ നടത്തിയതിന് കായംകുളം സബ് ഡിവിഷനിൽ 55 പേരെ അറസ്റ്റ് ചെയ്ത് 41 കേസെടുത്തു. കായംകുളം- 11, ഹരിപ്പാട്- 14, കനകക്കുന്ന്- 2, കരീലക്കുളങ്ങര- 11, വീയപുരം- 3 എന്നിങ്ങനെയാണു എണ്ണം. ഇരുചക്ര വാഹനങ്ങളിലും കാറുകളിലും നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിനാണ് കേസെടുത്തത്.
: