tv-r

തുറവൂർ: കൊറോണ വൈറസ് വ്യാപനം തടയാനായി എസ്.എൻ.ഡി.പി.യോഗം വളമംഗലം മദ്ധ്യം 1208-ാം നമ്പർ ശാഖയുടെ കീഴിലുള്ള യൂത്ത് മൂവ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്കുകൾ നിർമ്മിച്ച് പൊലീസിന് കൈമാറി. കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി, ശാഖാ പ്രസിഡന്റ് കെ.ആർ. വിജയനിൽ നിന്ന് മാസ്കുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.ബി.അജിത്ത്, കെ.ജി.അജയകുമാർ, കെ.ടി.ബിനീഷ്, അനൂബ്, പ്രദീപ് നെടുങ്ങാത്തറ തുടങ്ങിയവർ പങ്കെടുത്തു.