ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്തിലെ ജനീകയ ഭക്ഷണ ശാലയ്ക്ക് ഇന്നു തുടക്കമാകും. പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ മുഹമ്മ സി.എച്ച്.സിക്ക് സമീപം ആരംഭിക്കുന്ന ഭക്ഷണശാല ഉച്ചയ്ക്ക് 12ന് കെ.ഇ കാർമ്മൽ എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഫാ.മാത്യു തെങ്ങംപ്പള്ളി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ അദ്ധ്യക്ഷത വഹിക്കും.സി.ഡി.എസ് പ്രസിഡന്റ് എം.എസ്.ലത സ്വാഗതം പറയും.