ചാരുംമൂട്: ചുനക്കര ആശാരിമുക്കിനു സമീപമുള്ള കട്ടച്ചുളയിലെ തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി നിമയ്മാർമു (24) മിന്നലേറ്റു മരിച്ചു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. കൂടെ ജോലി ചെയ്യുന്നവർക്കൊപ്പം മുറിക്കുള്ളിൽ ഭിത്തിയിൽ ചാരി ഇരിക്കുമ്പോഴായിരുന്നു മിന്നലേറ്റത്. രണ്ടു മാസം മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.