ചാരുംമൂട് : ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ കൊമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വനിതാ കാന്റീൻ, ഇന്നലെ മുതൽ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ജനകീയ ഹോട്ടൽ ആയി മാറി. ചാരുംമൂടും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിലെ, യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് 25 രൂപയ്ക്ക് ഉച്ചയൂണ് എത്തിച്ചു കൊടുക്കും. ഫിഷ് ഫ്രൈ അടക്കം ഊണിന് 50 രൂപയാവും. ഭക്ഷണം വേണ്ടവർ അതത് ദിവസങ്ങളിൽ രാവിലെ 10ന് മുമ്പായി ഓർഡർ നൽകേണ്ടതാണെന്ന് പ്രസിഡന്റ് രജനി ജയദേവ് അറിയിച്ചു. ഫോൺ: 9447518071, 99468810509.