ചേർത്തല: ജില്ലയിലെ വില്ലേജ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കുന്നത്, ഇന്നുമുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിറുത്തി വച്ചുകൊണ്ട് കളക്ടറുടെ ഉത്തരവ്.
രോഗവ്യാപനം തടയാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കായി എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും കീഴിൽ കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഡിറ്റോറിയങ്ങളും ഹോസ്റ്റൽ മുറികളും വിട്ടുകൊടുക്കാൻ തയ്യാറാണെന്നും ഒപ്പം ശ്രീനാരാണ മെഡിക്കൽ മിഷനിലെ ഒരുവിഭാഗത്തിന്റെ സേവനം ലഭ്യമാക്കുമെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ഭരണ പ്രതിപക്ഷ കക്ഷികൾ ഈ മഹാമാരിയെ തകർക്കാൻ നടത്തുന്ന കൂട്ടായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഒന്നായി നിന്ന് നന്നാകാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്നും വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു,