ചേർത്തല: നിരോധനാജ്ഞ ലംഘിച്ചതിന് ഇന്നലെ ചേർത്തലയിൽ പൊലീസ് രജിസ്റ്റർ ചെയ്തത് 56 കേസുകൾ.ഇതോടെ രണ്ട് ദിവസങ്ങളിലായി 212 കേസുകളാണ് താലൂക്കിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത്.
പിടികൂടുന്ന വാഹനങ്ങൾ 21 ദിവസത്തിന് ശേഷം മാത്രമേ ഉടമകൾക്ക് തിരികെ നൽകു. നിസാര കാര്യങ്ങൾക്ക് പോലും വാഹനവുമായി ജനങ്ങൾ പുറത്തിറങ്ങുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിൽ നടപടി കടുപ്പിക്കാനാണ് തീരുമാനം. വ്യക്തമായ കാരണവും തെളിവുമില്ലാതെ വാഹനവുമായി പുറത്തിറങ്ങിയാൽ കടുത്ത നടപടിയുണ്ടാകും. വണ്ടി പിടിച്ചിടുന്നതിനൊപ്പം രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് അധികൃതർ പറഞ്ഞു.