ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ അതിർത്തിയിൽ വരുന്ന മാരാരിക്കുളം വടക്ക്, ചേർത്തല സൗത്ത്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം പഞ്ചായത്തുകളിൽ ഭക്ഷണം ലഭിക്കാൻ സാഹചര്യമില്ലാത്ത ഒറ്റപ്പെട്ട് താമസിക്കുന്ന പ്രായമുള്ളവർ, വഴിയോരത്തുള്ളവർ, രോഗികൾ എന്നിവർക്ക് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് യൂണിയൻ ഭക്ഷണം ലഭ്യമാക്കും. ശാഖ പ്രവർത്തകർ അന്വേഷിച്ച് ഇവരുടെ ശേഖരിക്കണം. ഭക്ഷണത്തിനുള്ള ഓർഡർ തലേദിവസം നൽകണം. ഫോൺ:കെ.കെ.മഹേശൻ: 9249494747, അജിത്ത്: 9249745939, അനിലാൽ: 9446792005.