rr

ഹരിപ്പാട്: ബന്ധുക്കളെ കാണാൻ വിദേശത്തു നിന്നെത്തിയെങ്കിലും കൊറോണയുടെ പേരിൽ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വന്നവർക്ക് വാർഡ് മെമ്പറുടെ സഹായഹസ്തം. കരുവാറ്റ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലാണ് നിരീക്ഷണത്തിലുള്ളവർക്ക് വാർഡ് മെമ്പർ കെ.ആർ. രാജൻ 13 ഇനം ഭക്ഷ്യവസ്തുക്കൾ അട‌ങ്ങിയ കിറ്റ് വിതരണം ചെയ്തത്. വിസിറ്റിംഗ് വിസയിലും ലേബർ വിസയിലുമൊക്കെ വിദേശത്തു പോയി മടങ്ങിയെത്തിയവർ ഇക്കൂട്ടത്തിലുണ്ട്. ലോക് ഡൗൺ കാലാവധി കഴിയും വരെ ഇവർക്ക് ആവശ്യമായ വസ്തുക്കൾ ലഭ്യമാക്കുമെന്നും കെ.ആർ. രാജൻ പറഞ്ഞു.