കായംകുളം : മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകൾ വഴി ഉച്ചഭക്ഷണം ലഭ്യമാക്കുന്ന കേന്ദ്രങ്ങൾ തുറന്നു.

ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന വനിതാ കാന്റീൻ, പത്തിയൂർ ഗ്രാമപഞ്ചായത്തിൽ കരീലകളങ്ങര മഹാലക്ഷ്മി ആഡിറ്റോറിയം, കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ വേലഞ്ചിറ അന്നപൂർണ്ണ ഹോട്ടൽ, ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ബഡ് സ്കൂൾ, കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ കാപ്പിൽ സൊസൈറ്റിക്ക് സമീപം എന്നിവിടങ്ങളിലാണ് ഭക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് കെട്ടിടത്തിനു സമീപവും, കായംകുളം നഗരസഭയിൽ കാദീശ പള്ളി ആഡി റ്റോറിയത്തിലും ഭക്ഷണ കേന്ദ്രങ്ങൾ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും.