അമിതവില ഈടാക്കലിനെതിരെ നടപടി
ആലപ്പുഴ: ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ കൊറോണ ലോക്ക്‌ഡൗണുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ 225 പരിശോധനകൾ നടത്തി. മാസ്‌ക്, സനിറ്റൈസർ, കുപ്പി വെള്ളം എന്നിവയ്ക്കും നിത്യോപയോഗ സാധനങ്ങൾക്കും അമിത വില ഈടാക്കിയ വ്യാപാരികൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു.
കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയതിനു ആലപ്പുഴ, മാവേലിക്കര,ചേർത്തല എന്നിവിടങ്ങളിൽ 5 കേസെടുക്കുകയും 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ആലപ്പുഴ മാവേലിക്കര എന്നിവിടങ്ങളിൽ മാസ്‌കിന് വില കൂട്ടി വിറ്റതിന് 15,000 രൂപ ഈടാക്കി. മാസ്‌ക്കിന് വില കൂട്ടി വിറ്റതിന് കൃഷ്ണപുരം കാപ്പിലുള്ള സൂപ്പർ മാർക്കറ്റിനെതിരെ നടപടിയെടുത്തു. പരമാവധി വില്പപന വില 1,600രൂപ രേഖപ്പെടുത്തിയിരിക്കുന്ന മാസ്‌ക് പാക്കറ്റ് ഉത്പാദകൻ തന്നെ വിതരണക്കാരന് വിറ്റത് 6000രൂപയ്ക്കും ഇയാൾ മെഡിക്കൽ സ്റ്റോറിന് നല്കിയത് 9000 രൂപയ്ക്കും മെഡിക്കൽ സ്റ്റോർ റീട്ടെയിൽ വില്ല്പ്പന നടത്തിയത് 16,000 രൂപയ്ക്കും ആണെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതിനെതിരെ നിയമ നടപടികൾ ആരഭിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ പാക്കറ്റ് വില ഉയർത്തി വിറ്റതിന് ആലപ്പുഴയിലും ചേർത്തലയിലും 2 കേസുകൾ കണ്ടെത്തി 10,000 രൂപ പിഴ ഈടാക്കി. എന്നാൽ പലയിടങ്ങളിലും ആരും നിർബന്ധിക്കാതെ തന്നെ കുപ്പി വെള്ളം 10 രൂപയ്ക്ക് വില്ക്കുന്നതും പരിശോധനയിൽ ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
ഡെപ്യൂട്ടി കൺട്രോളർമാരായ എം.ആർ.ശ്രീകുമാർ, എസ്.ഷേക്ക് ഷിബു എന്നിവരുടെ നേത്യത്വത്തിൽ നടത്തിയ പരിശോധനയിൽ സീനിയർ ഇൻസ്പെക്ടർ ഷൈനി വാസവൻ, ഇൻസ്പെക്ടർമാരായ കെ.കെ.ഉദയൻ, ബി.മുരളീധരൻപിള്ള ഇൻസ്പെക്ടിംഗ് അസിസ്റ്റന്റുമാരായ എസ്,പ്രേകുമാർ, ഡി. പ്രസാദ്, ബേബി.കെ.എസ്. എന്നിവർ പങ്കെടുത്തു.