അമ്പലപ്പുഴ : ലോക്ക് ഡൗണിനെത്തുടർന്ന് മുടങ്ങിയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൗജന്യ ഭക്ഷണവിതരണം വീണ്ടും ആരംഭിച്ചു. ചേതന പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെയും ഡി.വൈ.എഫ്.ഐ അമ്പലപ്പുഴ ഏരിയ കമ്മറ്റിയുടെയും ആഭിമുഖ്യത്തിലാണ് ഭക്ഷണവിതരണം.
ആശുപത്രി കാന്റീൻ പ്രവർത്തന സജ്ജമാക്കിയെടുത്താണ് കമ്മ്യൂണിറ്റി കിച്ചനാക്കിയത്. 'ചേതന" സമാഹരിക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ച് സുമേഷിന്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഒരു മീറ്റർ അകലം പാലിച്ച് നിന്നാണ് ആവശ്യക്കാർ ഭക്ഷണം വാങ്ങിയത്. കൂട്ടിരിപ്പുകാരോ ബന്ധുക്കളോ ഇല്ലാത്ത രോഗികൾക്ക് വാർഡുകളിൽ നേരിട്ട് ഭക്ഷണം എത്തിച്ചുകൊടുത്തു. അമ്പലപ്പുഴ ക്ഷേത്രത്തിലും, തെരുവുകളിലും കഴിയുന്നവർക്കും ഭക്ഷണം നൽകുന്നുണ്ട്. ചേതന സെക്രട്ടറി എച്ച്.സലാം, സി.പി.എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സി.ഷാംജി, ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി ജി.വേണുഗോപാൽ, ചേതന ജനകീയലാബ് കൺവീനർ എ. ഹാഷിം, ഡി.വൈ.എഫ്.ഐ ഏരിയ കമ്മിറ്റി അംഗങ്ങളായ സലാം, അരുൺലാൽ,ഷമീർ, നിധിൻ തോമസ്, സനീർ,ഉണ്ണി, ഷെഫീക്ക്,ഷെഹിൻ, രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി. ഈ സംരംഭത്തിന് ഉൽപ്പന്നങ്ങൾ സംഭാവന ചെയ്യുവാൻ താല്പപര്യമുള്ളവർവിളിക്കുക 9447266423, 9846499781.