കായംകുളം: ഷാലിമാർ എക്സ്പ്രസ് ട്രെയിനിൽ കായംകുളത്ത് വന്നിറങ്ങിയ 31 റെയിൽവേ ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഇവരെ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളിൽ കയറ്റി മാവേലിക്കരയിലെ സ്വകാര്യ ലോഡ്ജിലേക്ക് മാറ്റി.
ഇൻഡോറിൽ നിന്ന് ചെങ്ങന്നൂരിൽ എത്തിയ അഹല്യ എക്സ്പ്രസിലെ രണ്ട് ജീവനക്കാരെയും മവേലിക്കരയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.