കായംകുളം: ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നവർക്കായി കമ്മ്യൂണിറ്റി കിച്ചൺ കായംകുളം നഗരസഭയിൽ പ്രവർത്തനം ആരംഭിച്ചതായി ചെയർമാൻ അഡ്വ. എൻ. ശിവദാസൻ അറിയിച്ചു. കായംകുളം കാദീശാ ഓഡിറ്റോറിയത്തിലാണ് കമ്മ്യൂണിറ്റി കിച്ചൺ . കിടപ്പുരോഗികൾ, ആഹാരത്തിന് ബുദ്ധിമുട്ട് നേരിടുന്ന ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾ തെരുവിൽ കഴിയുന്നവർ സൗജന്യമായി ആഹാരം നൽകും.ഇത് കൂടാതെ ഊണ് ഒന്നിന് 25/- രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് ഊണ് പാഴ്‌സലായി ലഭിക്കും. പാഴ്‌സൽ ആവശ്യമുള്ളവർ തലേദിവസം രാത്രി 8ന് മുമ്പായി നഗരസഭാ ഓഫീസിൽ ( 0479 24405060) അറിയിക്കണം.