ആലപ്പുഴ: വീടുകളിൽ അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് കൺസ്യൂമർഫെഡ് ആലപ്പുഴ മുനിസിപ്പൽ പരിധിയിൽ ഹോം ഡെലിവറി സംവിധാനം സജ്ജമാക്കി. സാധനങ്ങൾ മുൻഗണനാ ക്രമത്തിൽ അതത് ദിവസമോ തൊട്ടടുത്ത ദിവസമോ ആവശ്യക്കാരുടെ വീടുകളിലെത്തും. ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്ന അതേ വിലയ്ക്കാണ് ഹോം ഡെലിവറിയിലും സാധനങ്ങൾ ലഭ്യമാക്കുക.ബന്ധപ്പെടേണ്ട നമ്പർ: 9447273001, 9961616194, 9633225541, 9496020840, 8848135765.