ഹരിപ്പാട്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സർവ്വോദയ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കും. ഹരിപ്പാട് നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ മൂലം വരുമാനം നിലച്ച് ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവർക്കും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഹോം ക്വാറന്റൈനിൽ നിരീക്ഷണത്തിലുള്ളവർക്കും തെരുവിൽ കഴിയുന്നവർക്കും ഭക്ഷണം എത്തിക്കുകയെന്നതാണ് ഉദ്ദേശ്യം. ആദ്യ ഘട്ടത്തിൽ ഉച്ച ഭക്ഷണം വീടുകളിൽ എത്തിക്കാനോ ആവശ്യക്കാർക്ക് വന്ന് സ്വീകരിക്കാനോ ഉള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാർ തലേ ദിവസം വൈകിട്ട് എട്ട് മണിക്ക് മുമ്പായി അറിയിക്കണമെന്ന് ഹരിപ്പാട് നിയോജക മണ്ഡലം ചെയർമാൻ എസ്. ദീപു, കൺവീനർ രഞ്ജിത് ചിങ്ങോലി എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ: അഡ്വ. എം.ലിജു (ജില്ലാ ചെയർമാൻ) :9446344957 ജോൺ തോമസ് (ജില്ലാ കൺവീനർ) : 9447481090 എസ്. ദിപു (നിയോജക മണ്ഡലം ചെയർമാൻ) : 9446421515 രഞ്ജിത് ചിങ്ങോലി (നിയോജക മണ്ഡലം കൺവീനർ) : 9447597568 ബിജു കൊല്ലശ്ശേരി (ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) : 9656111835.