ആലപ്പുഴ:കൊറോണയുടെ പശ്ചാത്തലത്തിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കി. ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിലെ പ്രധാന ജംഗ്ഷനുകൾ, അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളുടെ പരിസരങ്ങൾ എന്നിവിടങ്ങളാണ് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയത്. കമ്മ്യൂണി​റ്റി കിച്ചൺ പ്രവർത്തനമാരംഭിക്കുന്ന ചമ്പക്കുളത്തെ വിവിധ സ്ഥലങ്ങളും അണുവിമുക്തമാക്കി. തകഴി യൂണി​റ്റിലെ ലീഡിംഗ് ഓഫീസർ ആർ. ജയകുമാർ, ലീഡിംഗ് ഫയർമാൻ കെ.സി. സജീവൻ, ഫയർമാന്മാരായ ധനേഷ്, ജിത്തു, ബിപിൻ, രതീഷ്, സുജിത്ത്, സംഗീത്, പ്റജീഷ്, ബിജുക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.