അരൂർ :കൊറോണ നിയന്ത്രണ നടപടിയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടതിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യാപാരികൾക്ക് അടിയന്തര സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .മൂന്നു മാസത്ത വാടക ഇളവ് ചെയ്യുക , വ്യാപാരി ക്ഷേമനിധി പെൻഷൻ കാലതാമസം ഒഴിവാക്കി യൂണിറ്റ് മുഖാന്തിരം വിതരണം ചെയ്യുക, വ്യാപാരികൾക്ക് സാധനങ്ങൾ മാർക്കറ്റിൽ പോയി എടുക്കുന്നതിന് പാസ് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രസിഡന്റ് യു.സി. ഷാജി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.എസ് . സോമസുന്ദരം , ട്രഷറർ ടി.ഡി. പ്രകാശൻ എന്നിവർ സംസാരിച്ചു.