ആലപ്പുഴ:ഡോക്ടർ ഇൻ, ഡോക്ടർ ഔട്ട് തുടങ്ങിയ ബോർഡുകൾ കണ്ട് പരിചയിച്ച ആലപ്പുഴയിലെ രോഗികളെത്തേടി പുതുതായി എത്തുകയാണ് 'ഡോക്ടർ ഓൺലൈൻ'. ജില്ലാ മെഡിക്കൽ ഓഫീസും ആലപ്പുഴ മെഡിക്കൽ കോളേജും ജില്ല ഭരണകൂടവും ചേർന്ന് ഓൺ ലൈനിൽ കൺസൾട്ടേഷന് സൗകര്യമൊരുക്കുന്നത്. ' ഡോക്ടർ ഓൺലൈൻ' പദ്ധതി വഴി. ഡോക്ടറെ നേരിൽ കാണാൻ പോകാൻ കഴിയാത്ത സാഹചര്യമുള്ള ജില്ലയിലെ ഏത് തരത്തിലുള്ള രോഗ ബാധിതർക്കും ഓൺ ലൈൻ വഴിയുള്ള കൺസൾട്ടേഷന് സൗകര്യമുണ്ടാകും ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി, റെസ്പിറേറ്ററി മെഡിസിൻ, ഇ.എൻ.ടി, ഒഫ്ത്താൽമോളജി, സർജറി, നെഫ്രോളജി, ഓങ്കോളജി,ഡെർമറ്റോളജി, സൈക്കാട്രി, ഓർത്തോ, ന്യൂറോളജി, ഫിസിക്കൽ മെഡിസിൻ, റേഡിയോതെറാപ്പി, യൂറോളജി, സി.വി.ടി.എസ്. തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനമാണ് ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്.
ചെയ്യേണ്ടത്
0477-2961576 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം
വിളിക്കുമ്പോൾ നിലവിലുള്ള രോഗം സംബന്ധിച്ച് ചെറിയ വിവരണം നൽകണം
വാട്ട്സ് ആപ്പ് കോൾ വഴി ഡോക്ടർ തിരികെ വിളിക്കും
മരുന്ന് അപ്പോൾ തന്നെ നിർദ്ദേശിക്കും
കൂടുതൽ പരിശോധന ആവശ്യമാണെങ്കിൽ അതിനുള്ള നിർദ്ദേശങ്ങൾ നൽകും.