കറ്റാനം : വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 'സസ്നേഹം' പരിപാടിക്ക് തുടക്കമായി.. 20 രൂപയ്ക്ക് ഊണ് കിട്ടുന്ന ജനകീയ ഹോട്ടൽ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.വി.വാസുദേവൻ ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആർ. ഷൈലജ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നികേഷ് തമ്പി, സി.ഡി.എസ് ചെയർപേഴ്സൺ എ. പ്രഭ, പഞ്ചായത്ത് സെക്രട്ടറി കെ ബി ഹരികുമാർ, നിർമ്മലാദേവി, കെ. ദീപ, കെ. ജയ കുമാർ, എ എം ഹാഷിർ, ബി.വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് 25 രൂപയ്ക്ക് ഉച്ചയൂണ് ഭരണിക്കാവ് പഞ്ചായത്ത് പ്രദേശത്തെ വീടുകളിൽ എത്തിച്ച് നല്കും. കിടപ്പ് രോഗികൾക്ക് വീടുകളിൽ സൗജന്യമായി ഭക്ഷണം എത്തിക്കും. ആവശ്യമുള്ളവർ രാവിലെ 9 നകം 8547237622, 9645408401 എന്നീ ഫോൺ നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം.