പൂച്ചാക്കൽ: പാണാവള്ളി ഗ്രാമപഞ്ചായത്തിൽ അന്നപൂർണ്ണ കമ്മ്യൂണിറ്റി കിച്ചൺ എന്ന പേരിൽ ഇരുപത് രൂപയ്ക്ക് ഉച്ചഭക്ഷണം നൽകാൻ കഴിയുന്ന ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു.പാണാവള്ളി പഞ്ചായത്തിൽ 8,12 വാർഡുകളിൽ പ്രവർത്തിയ്ക്കുന്ന തൃപ്തി, രുചി എന്നീ കുടുംബശ്രീ യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് ഭക്ഷണശാലയുടെ പ്രവർത്തനം. അന്നപൂർണ്ണ കമ്യൂണിറ്റി കിച്ചണിൽ നിന്നും നേരിട്ട് 20 രൂപയ്ക്കും, പാഴ്സലായി 25 രൂപയ്ക്കും ഊണ് ലഭിയ്ക്കും. ഭക്ഷണം ആവശ്യമുള്ളവർ തലേ ദിവസം വൈകിട്ട് 8 മണിയ്ക്ക് മുമ്പായി ഫോണിൽ അറിയിക്കണം.നിരീക്ഷണത്തിൽ കഴിയുന്നവർ, കിടപ്പു രോഗികൾ, വയോജനങ്ങൾ, അഗതികൾ, ലോഡ്ജുകളിൽ ഒറ്റപ്പെട്ടു പോയവർ, നിർദ്ധനർ, ഭിക്ഷാടകർ എന്നിവർക്ക് സൗജന്യമായി ഭക്ഷണം എത്തിച്ചു നൽകും. നമ്പർ:9074837771,,9496043606, 9544173261.