ആലപ്പുഴ: കൊറോണ മൂലം തൊഴിൽ രഹിതരായ മത്സ്യത്തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ വിപണന സംസ്കരണ തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കണമെന്ന് അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ബി.കളത്തിൽ ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മത്സ്യത്തൊഴിലാളികൾ തൊഴിലിൽ നിന്നു വിട്ടുനിൽക്കുന്നത്. സാമ്പത്തിക പാക്കേജുകളിൽ മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമായ പദ്ധതികൾ ഇല്ലാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.