ചാരുംമൂട് : കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന 50 ലക്ഷത്തിൻെറ ഇൻഷ്വറൻസ് പരിരക്ഷയിൽ അവശ്യ സേവന വിഭാഗത്തിലുൾപ്പെടുത്തി പ്രവർത്തിക്കുന്ന വ്യാപാരികൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരെക്കൂടി ഉൾപ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.

വ്യാപാരികൾക്കാവശ്യമായ സാധനങ്ങൾ സർക്കാർ നേരിട്ട് എത്തിച്ച് തരുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കടയിൽ പോകുവാനും വരാനും, സാധനങ്ങൾ എടുക്കുന്നതിന് പോകാനും സർക്കാർ പാസ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.