അരൂർ: ചന്തിരൂർ പുന്നത്തറ റെസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 100 കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങളും ശുചീകരണ വസ്തുക്കളും വിതരണം ചെയ്തു. വൈസ് പ്രസിഡൻറ് എം.എം.കബീർ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഇ .സി.ബെന്നി, ട്രഷറർ അബ്ദുൾ കരീം. എന്നിവർ നേതൃത്വം നൽകി.