ചേർത്തല:കൊറോണ വ്യാപനത്തിന്റെ ഭാഗമായി ഭക്ഷണം ലഭിക്കാത്തവർക്ക് കൈത്താങ്ങായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ ഉച്ച ഭക്ഷണ വിതരണം ചേർത്തലയിൽ ഇന്നു മുതൽ ആരംഭിക്കും.
നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ളവർക്കായി ' സുഭിക്ഷ ' വിശപ്പുരഹിത പദ്ധതിയാണ് തുടങ്ങുന്നത്.
മുട്ടം ഫെറോനാപ്പള്ളിയ്ക്ക് സമീപമുള്ള ഓഫീസിൽ നിന്നും ആവശ്യമായിട്ടുളളവർക്ക് ഉച്ച ഭക്ഷണം വീട്ടിലെത്തിച്ച് നൽകും.
രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെയുള്ള സമയത്ത് ഫോണിൽ ബന്ധപ്പെടുന്നവർക്ക് വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകും.എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിലാണ് വീടുകളിൽ ഭക്ഷണം എത്തിക്കുന്നത്.ഫോൺ : 9526192936,9497675253 ,9074899274