um

ഹരിപ്പാട്: സി. ബി. സി. വാര്യർ ഫൗണ്ടേഷന്റെയും കരുതൽ പാലിയേറ്റിവ് സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ജനകീയ അടുക്കള അമൃത സ്കൂളിനു സമീപമുള്ള ശബരി കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. ഹരിപ്പാട്ടും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിൽ കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവർ, കിടപ്പുരോഗികൾ, തെരുവിൽ കഴിയുന്നവർ, അഗതികൾ എന്നിങ്ങനെ നൂറുകണക്കിനാളുകൾക്ക് വാളണ്ടിയർമാർ ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണപ്പൊതികൾ സൗജന്യമായി വീടുകളിൽ എത്തിച്ചു നൽകി. ആശുപത്രികളിലും ഓഫീസുകളിലും വീടുകളിലും നിന്ന് ഓർഡർ നൽകിയവർക്ക് 25 രൂപ നിരക്കിൽ പൊതികൾ എത്തിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എം. സത്യപാലൻ, സി.പി.എം ഏരിയ സെക്രട്ടറി എൻ. സോമൻ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. സുരേഷ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം.എം. അനസ് അലി എന്നിവരുടെ നേതൃത്വത്തിലാണ് ജനകീയ അടുക്കള പ്രവർത്തിക്കുന്നത്.