പൂച്ചാക്കൽ: നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൂച്ചാക്കൽ പൊതുമാർക്കറ്റിൽ ലേലം നിരോധിച്ചതായി തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മാർക്കറ്റിന്റെ പ്രവർത്തനം രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയായിരിക്കും.