ഹരിപ്പാട് : ഗേറ്റിൽ തല കുരുങ്ങിയ തെരുവ് നായയ്ക്ക് രക്ഷകരായി ഫയർ ഫോഴ്‌സും ഹേർട്ട് പ്രവർത്തകരും. ഹരിപ്പാട് നഗരസഭ 7ാം വാർഡിൽ സുരാജ് വില്ലയിൽ സേതുലക്ഷ്മിയുടെ വീട്ടിലെ ഗേറ്റിലാണ് നായയുടെ തല കുടുങ്ങിയത്. ലോക്ക് ഡോൺ ദിനത്തിൽ ഹരിപ്പാട് എമർജൻസി റെസ്ക്യൂ ടീമിന്റെ ഹെല്പ് ലൈൻ നമ്പറിൽ വിവരം അറിയിച്ചതോടെ പ്രവർത്തകർ സ്ഥലത്ത് എത്തിയെങ്കിലും നായ അക്രമാസക്തനായതിനാൽ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇവർ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഓഫീസർ ദിലീപിന്റെ നേതൃത്വത്തിൽ എത്തിയ സംഘം കട്ടർ ഉപയോഗിച്ച് ഗേറ്റ് മുറിക്കാൻ ശ്രമിച്ചെങ്കിലും നായയ്ക്ക് പരിക്ക് ഏൽക്കുമെന്ന തോന്നലിൽ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് നായയുടെ കഴുത്തിൽ കുരുക്കിട്ട് സാവധാനം പുറത്തെടുക്കുകയായിരുന്നു. ഗേറ്റിൽ നിന്നും തല ഊരി കിട്ടിയതോടെ നായ ഓടി രക്ഷപെട്ടു.