പൂച്ചാക്കൽ : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ, യൂത്ത് മൂവ്മെൻറ് പ്രവർത്തകരും ശാഖ ഭാരവാഹികളും രംഗത്ത്.32 പൊതുവിതരണ കേന്ദ്രങ്ങളിൽ ഹാൻഡ് വാഷും സാനിറ്റൈസറും സജ്ജമാക്കി.ചേർത്തല യൂണിയൻ പരിധിയിലെ മുഴുവൻ പൊതുവിതരണ കേന്ദ്രങ്ങളിലും അടുത്ത ദിവസങ്ങളിൽ ഹാൻഡ് വാഷ് സജ്ജമാക്കുമെന്ന് സെക്രട്ടറി വി.എൻ.ബാബു അറിയിച്ചു.