ആലപ്പുഴ: കൊറോണ ഭീഷണിയെത്തുടർന്ന് തൊഴിലിന് പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് പലിശരഹിത വായ്പ നൽകും. മത്സ്യ തൊഴിലാളിക്ഷേമ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ള മത്സ്യ ലേലത്തിൽ പങ്കെടുക്കുന്ന തൊഴിലാളി ഗ്രൂപ്പുകളിലെ അംഗങ്ങൾക്ക് 5000രൂപ വീതം സ്വന്തം ജാമ്യത്തിലുള്ള വായ്പ 30ന് ലഭ്യമാക്കുമെന്ന് മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ അറിയിച്ചു.