ആലപ്പുഴ:കൊറോണ പാക്കേജിൽ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന ആവശ്യപ്പെട്ടു. ദുരിതാശ്വാസ പാക്കേജിൽപ്പെടുത്തി പ്രവാസിക്ഷേമ ബോർഡിൽ നിന്നും നോർക്ക വഴിയും 5000 രൂപ അടിയന്തര ധനസഹായം നൽകണമെന്നും അദ്ദേഹം പറഞ്ഞു.