ആലപ്പുഴ: പോക്‌സോ കേസിനെത്തുടർന്ന് മാനേജ്മെന്റ് നടപടിയെടുത്ത എസ്.ഡി.വി ഗേൾസ് ഹൈസ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകൻ എസ്.വേണുവിന്റെ സസ്പെഷൻ റദ്ദ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ആലപ്പുഴ ഡി.ഇ.ഒ നടത്തിയ അന്വേഷണത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകനിൽ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം വ്യാജമെന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടർന്നാണ് തീരുമാനം

ഈ മാസം 31ന് മുമ്പ് വേണുവിനെ ജോലിയിൽ പ്രവേശിപ്പിക്കാനും എസ്.ഡി.വി സ്കൂൾ മാനേജർക്ക് നൽകിയ ഉത്തരവിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വ്യക്തമാക്കി.