ആലപ്പുഴ: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആവശ്യമുള്ളവർക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകൾ വഴി ജില്ലയിൽ 7946 പേർക്ക് ഉച്ചഭക്ഷണം നൽകിയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.എം.ഷഫീഖ് അറിയിച്ചു. ഇതിൽ 978 അതിഥി തൊഴിലാളികളും ഉൾപ്പെടും. 5334 പേർക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയത്. അഗതികൾ, കിടപ്പു രോഗികൾ, ഭിക്ഷാചകർ, നിർദ്ധനർ എന്നിവർക്കാണ് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന. മറ്റുള്ളവർക്ക് കമ്മ്യൂണിറ്റി കിച്ചണുകളിൽ ചെന്ന് ഭക്ഷണം വാങ്ങുന്നതിന് ഇരുപത് രൂപയും വീട്ടിൽ എത്തിച്ചു നൽകുന്നതിന് ഇരുപത്തിയഞ്ച് രൂപയുമാണ് ഈടാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 10രൂപ സബ്സിഡി ഉൾപ്പെടെയാണ് നിരക്ക്.