ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സി.പി.ഐ പ്രാദേശിക സ്‌ക്വാഡുകൾ രൂപീകരിച്ചുവെന്ന് ടി.ജെ.ആഞ്ചലോസ് അറിയിച്ചു. സർക്കാർ നൽകിയിരിക്കുന്ന കർശന നിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പ്രവർത്തനം. ക്ഷേമ പെൻഷനുകളുടെ വിതരണം,സൗജന്യ റേഷൻ വിതരണം,കമ്മ്യൂണിറ്റി കിച്ചൺ വഴിയുള്ള ഭക്ഷണം വിതരണം,അതിഥി തൊഴിലാളി കേന്ദ്രങ്ങളിലേക്കുള്ള സഹായം,ക്വാറന്റൈനിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുക തുടങ്ങിയ കാര്യങ്ങളിൽ പ്രാദേശിക സ്‌കോഡുകൾ ശ്രദ്ധിക്കും.