ആലപ്പുഴ: ബി.ജെ.പി ദേശവ്യാപകമായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ' ദരിദ്രരെ പോറ്റുക ' എന്ന പദ്ധതി ജില്ലയിൽ ആരംഭിച്ചു. രാജ്യത്ത് അഞ്ച് കോടി ജനങ്ങർക്ക് ഭക്ഷണം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലും പദ്ധതിക്കു വേണ്ടി നേതാക്കൾക്ക് ചുമതല നൽകി. കിറ്റുകളും ഭക്ഷണ പ്പൊതികളും വിതരണം ചെയ്തു തുടങ്ങി. ആവശ്യമുള്ളവർക്കെല്ലാം ഹെൽപ്പ് ഡെസ്‌ക്കിൽ വിളിച്ചാൽ ഭക്ഷണം കിട്ടുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അറിയിച്ചു.