പൂച്ചാക്കൽ : സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ വിജയത്തിലേക്ക്.വീട്ടിൽ ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്തവർ, നിരാശ്രയർ, ഭിക്ഷാടകർ തുടങ്ങിയവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് 20 രൂപ നിരക്കിലുമാണ് ഉച്ചഭക്ഷണം നൽകുന്നത്. ചേന്നം പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം എന്നീ പഞ്ചായത്തുകളിൽ പദ്ധതിക്ക് തുടക്കം കുറിച്ചു.
ചേന്നം പള്ളിപ്പുറം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും 94 പേർക്കും, തൈക്കാട്ടുശേരിയിൽ 46 പേർക്കും, പാണാവള്ളിയിൽ 107 പേർക്കും അരൂക്കുറ്റിയിൽ 96 പേർക്കും പെരുമ്പളം പഞ്ചായത്തിൽ നിന്നും 48 പേർക്കും പൊതിച്ചോറ് നൽകി. പെരുമ്പളത്ത് പഞ്ചായത്ത് പരിധിയിൽ .ഭക്ഷണം ആവശ്യമുള്ളവർ 9605518405 എന്ന നമ്പരിൽ വിളിക്കണമെന്ന് പ്രസിഡന്റ് ഷിബു അറിയിച്ചു.